കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹത പുറത്ത്കൊണ്ടുവരാന്‍ സിബിഐ എത്തുന്നു; സര്‍ക്കാര്‍ വിജ്ഞാപനം ഉടന്‍; പൊലീസ് അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിലാണിത്

തിരുവനന്തപുരം: കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹ അന്വേഷിക്കാന്‍ സിബിഐ എത്തുന്നു. മണിയുടെ മരണം സിബിഐക്ക് വിടാന്‍ ഡിജിപിയാണ് ശുപാര്‍ശ ചെയ്തത്. ഇതു സംബന്ധിച്ച സര്‍ക്കാര്‍ വിഞ്ജാപനം ഉടന്‍ പുറത്തിറങ്ങും. മണിയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് ഉപവാസ സമരത്തിനിറങ്ങിയ മണിയുടെ കുടുംബത്തിന് കേസില്‍ ഊര്‍ജ്ജിത അന്വേഷണം നടത്തുമെന്ന് മന്ത്രിതല ഉറപ്പ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ലഭിച്ചിരുന്നു.
മണിയുടെ മരണം നടന്നിട്ട് രണ്ട് മാസം പൂര്‍ത്തിയായിട്ടും സംസ്ഥാന പൊലീസിന്റെ അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിലാണ് സിബിഐ അന്വേഷണത്തിനായി ഇവര്‍ ആവശ്യപ്പെട്ടത്. കലാഭവന്‍ മണിയുടെ ശരീരത്തില്‍ വിഷമദ്യത്തിന്റെ അംശം സ്ഥിരീകരിച്ചിരുന്നു. മണിയുടെ ആന്തരീകാവയവം കൂടുതല്‍ പരിശോധനയ്ക്കായി അയച്ച ഹൈദരാബാദ് ഫോറന്‍സിക് ലാബിലെ പരിശോധനാഫലത്തിലാണ് മണിയുടെ ശരീരത്തില്‍ വിഷമദ്യത്തിന്റെ അംശമുണ്ടെന്ന് സ്ഥിരീകരിച്ചത്. ഫാറന്‍സിക് ലാബില്‍ നിന്നും പുറത്തുവന്ന പരിശോധനാഫലത്തില്‍ മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശമാണ് കണ്ടെത്തിയത്. മണിയുടെ മരണം കൊലപാതകമാണെന്ന ആരോപിച്ച് സഹോദരനുള്‍പ്പെടെ രംഗത്ത് വന്നിരുന്നു.

© 2025 Live Kerala News. All Rights Reserved.