കലാഭവന്‍ മണിയെ സുഹൃത്തുക്കള്‍ സാമ്പത്തികമായി ചൂഷണം ചെയ്തു; ഇവര്‍ക്കെതിരെ കൊലക്കേസെടുക്കണം; തരികിട സാബുവിന്റെ മൊഴി വിശ്വാസയോഗ്യമല്ലെന്നും സഹോദരന്‍

ചാലക്കുടി: കലാഭവന്‍ മണിയെ സുഹൃത്തുക്കള്‍ സാമ്പത്തികമായി ചൂഷണം ചെയ്തിരുന്നതായും തരികിട സാബുവിന്റെ മൊഴി വിശ്വസിക്കാനാവില്ലെന്നും മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍. ഇവര്‍ക്കെതിരെ കൊലക്കേസ് എടുക്കണം. കൂടെ മദ്യപിച്ചിരുന്നവരുടെ ശരീരത്തില്‍ മെഥനോള്‍ ഉണ്ടായിരുന്നില്ല. മണിയുടെ ശരീരത്തില്‍ മാത്രം മെഥനോള്‍ എങ്ങനെ വന്നു എന്നതും സംശയമുണ്ടാക്കുന്ന കാര്യമാണെന്നും സഹോദരന്‍ പറഞ്ഞു. മണിയുടെ സഹായികളായി കൂടെ ഉണ്ടായിരുന്ന മുരുകന്‍,അരുണ്‍,പ്രവീണ്‍ എന്നിവരെ സംശയമുണ്ടെന്നും സഹോദരന്‍ പറഞ്ഞു. സിനിമയില്‍ അഭിനയിക്കുന്നതിനേക്കാള്‍ കൂടുതല്‍ മറ്റ് പരിപാടികളില്‍ മണിയെ പങ്കെടുപ്പിക്കാനാണ് ഇവര്‍ ശ്രമിച്ചിരുന്നത്. സിനിമയില്‍ അഭിനയിക്കുമ്പോള്‍ പണം അക്കൗണ്ടിലാണ് വന്നിരുന്നത്. എന്നാല്‍ പരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ പണം നേരിട്ടാണ് കൊടുത്തിരുന്നത്. മണിയില്‍ നിന്ന് ഇവര്‍ പലപ്പോഴായി ഇവര്‍ പണം തട്ടിയിരുന്നു എന്നും ഇത് താന്‍ ചോദ്യം ചെയ്തിട്ടുണ്ടെന്നും സഹോദരന്‍ പറഞ്ഞു. മുരുകന്‍ കൊലക്കേസില്‍ പ്രതിയായിരുന്നു എന്നും ഇയാളോട് മണിയുടെ ഔട്ട്ഹൗസിലേക്ക് വരരുതെന്ന് പല തവണ പറഞ്ഞിരുന്നു എന്നും സഹോദരന്‍ പറഞ്ഞു. സോഹദരന്റെ മൊഴി ഏറെ ഗൗരവത്തോടെയാണ് അന്വേഷണം സംഘം കാണുന്നത്.

© 2025 Live Kerala News. All Rights Reserved.