കലാഭവന്‍മണിയുടെ ശരീരത്തില്‍ കീടനാശിയുടെ അംശം കണ്ടെത്തി; രാസപരിശോധനഫലം പുറത്ത്; ദുരൂഹത നീങ്ങുന്നില്ല

കൊച്ചി: കലാഭവന്‍മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെ അളവ് കണ്ടെത്തിയെന്നാണ് രാസപരിശോധന റിപ്പോര്‍ട്ടിലുള്ളത്. മെഥനോളിന്റെ അളവ് ഏറെ കുറവാണ്. ഇത് ചികില്‍സയില്‍ കുറഞ്ഞതാകാമെന്നാണ് വിലയിരുത്തല്‍. കീടനാശിനി, മെഥനോള്‍, എഥനോള്‍ എന്നിവയുടെ അംശവും കണ്ടെത്തി. റിപ്പോര്‍ട്ട് ഇന്നു പൊലീസിനു കൈമാറും. കൂടാതെ ചെടികളില്‍ തളിക്കുന്ന കീടനാശിനിയായ ക്ലോര്‍ഫിറിഫോസിന്റെ അംശമാണ് കണ്ടെത്തിയിട്ടുള്ളത്. കലാഭവന്‍ മണിയുടെ മദ്യത്തില്‍ മാത്രം എങ്ങനെ മെഥനോള്‍ എങ്ങനെയെത്തിയെന്നാണ് സംശയകരം. ഒന്നിച്ചു മദ്യപിച്ച ഒരാളില്‍ മാത്രം മെഥനോള്‍ വന്നതു സംശയകരമാണെന്നും വാറ്റുചാരായമാണെങ്കില്‍ മദ്യപിച്ച എല്ലാവരിലും മെഥനോളിന്റെ അംശം കണ്ടേനെയെന്നും എക്‌സൈസ് വൃത്തങ്ങള്‍ പറഞ്ഞു. വിദഗ്ധാഭിപ്രായം അവര്‍ പൊലീസിനു കൈമാറി. മണിയുടെ സഹായികളുടെ ഇടപെടല്‍ സംശയമുളവാക്കുന്നതാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവരുടെ ഇടപെടല്‍ മൂലം അന്വേഷണം വഴിമുട്ടി. മദ്യസാംപിളുകള്‍ ശേഖരിക്കാനായില്ല. വാറ്റുചാരായം ഉപയോഗിച്ചിരുന്നതായി മൊഴി ലഭിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. മണിയുടെ കുടുംബാംഗങ്ങളുടെ മൊഴിരേഖപ്പെടുത്തി.

© 2025 Live Kerala News. All Rights Reserved.