കരുണ എസ്റ്റേറ്റിന് വേണ്ടി സര്‍ക്കാര്‍ എന്തും ചെയ്യും; ഉത്തരവ് പിന്‍വലിക്കില്ല, ഭേദഗതി ചെയ്യും; വി എം സുധീരനെതിരെ എ ഗ്രൂപ്പ് രംഗത്ത്

തിരുവനന്തപുരം: നെല്ലിയാമ്പതിയിലെ കരുണ എസ്റ്റേറ്റിന് വേണ്ടി എന്തും ചെയ്യുന്നൊരു സര്‍ക്കാറാണിത്. ഉത്തരവ് ഭേദഗതി ചെയ്യുകയല്ലാതെ പിന്‍വലിക്കുന്ന പ്രശ്‌നമില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. കോടതി ഉത്തരവുകള്‍ക്ക് വിധേയമാവും തീരുമാനമെന്നും മന്ത്രിസഭ. വിവാദങ്ങള്‍ക്കിട വരുത്താത്ത വിധത്തില്‍ നടപ്പാക്കും. പിന്‍വലിക്കാത്തത് ഖേദകരമെന്ന് ടി. എന്‍. പ്രതാപന്‍ പറഞ്ഞു. ഭേഗതി കൊണ്ട് സര്‍ക്കാരിന് എന്തുനേട്ടമെന്നും ടി. എന്‍. പ്രതാപന്‍ തുറന്നടിച്ചു. അതേസമയം, കരുണ എസ്റ്റേറ്റ് പരാമര്‍ശങ്ങളില്‍ വിഎം സുധീരനെതിരെ എ ഗ്രൂപ്പ് രംഗത്തെത്തി. കൊള്ളയ്ക്ക് കെപിസിസിയെ കൂട്ടുപിടിക്കേണ്ടെന്ന് സുധീരന്‍ മുമ്പേ വ്യക്തമാക്കിയിരുന്നു. സുധീരന്റെ പരാമര്‍ശം പ്രതിപക്ഷം ആയുധമാക്കും.അതേസമയം സുധീരനെതിരെ പരസ്യപ്രസ്താവനയ്ക്കില്ലെന്നും മുതിര്‍ന്ന നേതാക്കള്‍ പറഞ്ഞു. സുധീരനെ കൂടാതെ വിഡി സതീശന്‍, ടിഎന്‍ പ്രതാപന്‍ ഉള്‍പ്പെടെയുള്ളവര്‍ കരുണയ്ക്ക് വേണ്ടി സംസാരിക്കുന്ന സര്‍ക്കാറിനെതിരെ രംഗത്ത് യുഡിഎഫിനകത്തും വലിയ ചര്‍ച്ചയായിട്ടുണ്ട്.

© 2025 Live Kerala News. All Rights Reserved.