തിരുവനന്തപുരം: സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. ഇന്നലെ നടന്ന കെപിസിസി ഭാരവാഹി യോഗത്തിലാണ് സുധീരന്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്. ന്യായമായ കാര്യത്തില്‍ പാര്‍ട്ടി സര്‍ക്കാരിനൊപ്പം നില്‍ക്കും. പക്ഷെ, ഒരു കൊള്ളകള്‍ക്ക് കൂട്ടുനില്‍ക്കാന്‍ കെപിസിസി കിട്ടില്ലെന്ന് യോഗത്തില്‍ പറഞ്ഞു. കരുണ എസ്റ്റേറ്റ് വിഷയത്തിലായിരുന്നു സുധീരന്റെ പ്രതികരണം. കരുണ എസ്റ്റേറ്റ് പ്രശ്‌നത്തില്‍ എജിയുടെ നിയമോപദേശം തേടേണ്ടതില്ലെന്നും സുധീരന്‍ യോഗത്തില്‍ പറഞ്ഞു. കരുണ എസ്റ്റേറ്റ് വിഷയത്തിലെ സര്‍ക്കാരിന്റെ ഉത്തരവ് പിന്‍വലിച്ചേ മതിയാകൂ. അടൂര്‍പ്രകാശിന്റെ ഭൂമിയില്‍ തനിക്ക് കരമടയ്ക്കാനാകുമോയെന്നും സുധീരന്‍ പരിഹസിച്ചു. വിവാദ ഉത്തരവുകളെല്ലാം പിന്‍വലിച്ചേ മതിയാകൂവെന്നും സുധീരന്‍ സര്‍ക്കാരിന് അന്ത്യശാസനം നല്‍കി. ജനരക്ഷായാത്രയാണ് സര്‍ക്കാരിനെ അല്‍പ്പമെങ്കിലും രക്ഷിച്ചതെന്നും സുധീരന്‍ തുറന്നടിച്ചു.