ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയ മൂന്നു പാകിസ്ഥാന്‍ ഭീകരരെ വധിച്ചു; ഏഴുപേരെ കണ്ടെത്തി; കീഴടക്കാനുള്ള ശ്രമം തുടരുന്നു; പത്ത് ഭീകരര്‍ ഗുജറാത്തില്‍

ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയ മൂന്നു പാകിസ്ഥാന്‍ ഭീകരരെ വധിച്ചു. പത്ത് ഭീകരര്‍ ഗുജറാത്തിലേക്ക് കടന്നിരിക്കാമെന്നാണ് സംശയിക്കുന്നു. ശിവരാത്രിയോടനുബന്ധിച്ച് സോമനാഥ ക്ഷേത്രം ആക്രമിക്കുന്നതിന് ഇവര്‍ പദ്ധതിയിട്ടിരുന്നുവെന്നാണ് വിവരം. മാര്‍ക്കറ്റുകളിലും മാളുകളിലുമായി ഇവര്‍ ഒളിച്ചിരിക്കുന്നതായി സംശയമുണ്ടെന്ന് ഡല്‍ഹി പൊലീസിനോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.  ഭീകരര്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന വിവരം പാകിസ്താനാണ് ഇന്ത്യയെ അറിയിച്ചത്. പാകിസ്താന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് നാസിര്‍ ഖാനാണ് ഇതുസംബന്ധിച്ച സൂചന ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് കൈമാറിയത്. ലഷ്‌കറെ തയിബയുടെയോ ജയ്‌ഷെ മുഹമ്മദിന്റെയോ ഭീകരര്‍ ആണ് ഇന്ത്യയിലേക്ക് കടന്നിട്ടുള്ളതെന്നായിരുന്നു വിവരം. ശിവരാത്രിയോടനുബന്ധിച്ച് ആക്രമണം നടത്താനാണ് പദ്ധതിയെന്നും സൂചനയുണ്ടായിരുന്നു. റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ജാഗ്രത നിര്‍ദേശം പുറപ്പെടുവിക്കുകയും പ്രധാന നഗരങ്ങളിലും ആരാധനാലയങ്ങളിലും സുരക്ഷ വര്‍ധിപ്പിച്ചു.

© 2025 Live Kerala News. All Rights Reserved.