തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിമാരും എംപിമാരും കോഴ വാങ്ങിയതിന്റെ ദൃശ്യസാക്ഷ്യം; നാരദ ന്യൂസിന്റെ സ്റ്റിംഗ് ഓപ്പറേഷനാണ് ജനപ്രതിനിധികളെ കുടുക്കിയത്

ന്യൂഡല്‍ഹി: ശാരദ ചിട്ടിത്തട്ടിപ്പുമായി ബന്ധപ്പെട്ടാണ് തൃണമൂല്‍ കോണ്‍ഗ്രസിലെ മന്ത്രിമാരും എംപിമാരും കോഴവാങ്ങിയത്. ഈ ദൃശ്യങ്ങളാണ് നാരദാ ന്യൂസ് പുറത്ത് വിട്ടത്. പണത്തിനു വേണ്ടി സംസ്ഥാനത്തെ ഏതു നിയമവും തെറ്റിക്കാനും വളച്ചൊടിക്കാനും തയാറാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസിന്റെ മിക്ക നേതാക്കളും തയാറാണെന്നതിന്റെ തെളിവ് വീഡിയോ ദൃശ്യങ്ങളില്‍ കാണാം. ശാരദാ ചിട്ടി ഫണ്ട് തട്ടിപ്പിനെത്തുടര്‍ന്ന് 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്‍പുതന്നെ സംഘം അന്വേഷണം ആരംഭിച്ചിരുന്നു. ഇംപെക്‌സ് കണ്‍സള്‍ട്ടന്‍സി എന്ന വ്യാജകമ്പനിയുണ്ടാക്കി വിവിധ മന്ത്രിമാരെയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെയും സംഘം സമീപിച്ചു. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനും മമത ബാനര്‍ജിയുടെ വിശ്വസ്തനുമായ സയ്യിദ് എം.എച്ച്. മിര്‍സയ്ക്കും അഴിമതിയില്‍ പങ്കുണ്ട്. തൃണമൂലിനു വേണ്ടി പണം വാങ്ങുന്ന പ്രധാനപ്പെട്ടയാള്‍ മിര്‍സയാണ്. മാത്രമല്ല, മുന്‍ റയില്‍വേമന്ത്രി മുകുള്‍ റോയിയുടെ ഏറ്റവും വിശ്വസ്തനാണ് താനെന്നും ഇയാള്‍ അവകാശപ്പെട്ടു. തെഹല്‍കയിലുണ്ടായിരുന്ന പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ മാത്യു സാമുവലാണ് സ്റ്റിംഗ് ഓപ്പറേഷന്‍ നടത്തിയത്.

© 2025 Live Kerala News. All Rights Reserved.