തുര്‍ക്കിയിലെ അങ്കാറയില്‍ കാര്‍ ബോംബ് പൊട്ടിത്തെറിച്ച് 34 മരണം; ഭീകരവാദികളെ നശിപ്പിക്കുവരെ പേരാട്ടമെന്ന് ഭരണകൂടം

അങ്കാറ: തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാറയിലുണ്ടായ കാര്‍ ബോംബ് പൊട്ടിത്തെറിച്ച് 34 മരണം. സ്‌ഫോടനത്തില്‍ 125 പേര്‍ക്ക് പരുക്കേറ്റു. കിസ്്‌ലായ് നഗരത്തിലെ തിരക്കേറിയ ഗുവാന്‍ പാര്‍ക്കിലാണ് സ്‌ഫോടനം ഉണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തെ തുര്‍ക്കി പ്രസിഡന്റ് തയിപ്പ് എര്‍ദോഗന്‍ ശക്തമായി അപലപിച്ചു. തീവ്രവാദികള്‍ക്ക് സൈന്യത്തിനു മുന്നില്‍ പിടനില്‍ക്കാന്‍ കഴിയുന്നില്ലെന്നും അതുകൊണ്ടാണ് അവര്‍ നിരായുധരായ ജനങ്ങളെ ആക്രമിക്കുന്നതെന്നും പറഞ്ഞ എര്‍ദോഗന്‍, തീവ്രവാദികള്‍ക്കെതിരെ തിരിച്ചടി ശക്തമാക്കുമെന്നും മുന്നറിയിപ്പ് നല്‍കി.

© 2025 Live Kerala News. All Rights Reserved.