കലാഭവന്‍ മണിക്ക് വേണ്ടി ബ്രഹ്മാണ്ഡ സംവിധായകന്‍ ഷങ്കര്‍ കാത്ത് നിന്നു; ഒപ്പം രജനികാന്തും ഐശ്വര്യറായിയും; യന്തിരന്‍ ഷൂട്ടിംഗ് വിശേഷങ്ങള്‍ കേട്ടാല്‍ ഞെട്ടും

കൊച്ചി: കലാഭവന്‍ മണി അതുല്യപ്രതിഭയെ മണിക്കൂറുകളോളം കാത്ത് നിന്നാണ് ബ്രഹ്മാണ്ഡ സംവിധായകന്‍ ഷങ്കര്‍ യന്തിരന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചത്. ഇക്കാര്യം ഒരു അഭിമുഖത്തില്‍ മണി തന്നെ പറഞ്ഞതാണ്. യന്തിരന്‍ സിനിമയിലെ ചെത്ത് കാരന്റെ വേഷം. ഹൈദ്രാബാദിലേക്ക് പോകാന്‍ വേണ്ടി നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ എത്തിയപ്പോഴേക്കും ഫ്‌ളൈറ്റ് പോയി. ഷങ്കറിനെ വിളിച്ചു മണി പറഞ്ഞു ഫ്‌ളൈയിറ്റ് മിസ്സ് ആയി. സമയത്തിന് എത്താന്‍ പറ്റില്ല ആ വേഷം മറ്റു ആര്‍ക്കെങ്കിലും കൊടുക്ക് സാര്‍. അപ്പൊ ഷങ്കര്‍ സാര്‍ പറഞ്ഞു ആ വേഷം മറ്റു ആര്‍ക്കും കൊടുക്കാന്‍ പറ്റില്ല.

enthiran_635743880235461570

കാരണം ആ വേഷം ചെയ്യാന്‍ ഞാന്‍ മനസ്സില്‍ കണ്ടത് താങ്കളെ ആണ് അടുത്ത ഫ്‌ളൈയിറ്റ് എപ്പഴാ എന്ന് വച്ചാല്‍ അതില്‍ വന്നാല്‍ മതി. അടുത്ത ഫ്‌ളൈയിറ്റില്‍ കിട്ടി മണി സെറ്റില്‍ എത്തിയപ്പോ ഷങ്കര്‍  പറഞ്ഞു താങ്കള് പെട്ടന്ന് ചെന്ന് മേക്കപ്പ് ഇട്ടു വരാന്‍. മേക്കപ്പ് ഇട്ടു വന്ന മണി ശരിക്കും ഞെട്ടി. സൂപ്പര്‍താരങ്ങളായ രാജനികാന്തും ഐശ്വര്യ റായിയും അവിടെ കാത്ത് നില്‍ക്കുന്നു. രജിനികാന്തിനെയും ഐശ്വര്യറായിക്കും ഒപ്പം ഉളള ഷോട്ട് എടുത്തശേഷം ഷങ്കറിന്റെ അടുത്ത് ചെന്നപ്പോ ആണ് കാര്യം മനസ്സിലായത് അവര്‍ അവിടെ ഇത്രയും നേരം വെയിറ്റ് ചെയ്തത് വെറും ഒരു ചാലക്കുടിക്കാരന്‍ ഓട്ടോഡ്രൈവര്‍ മണിക്ക് വേണ്ടി ആണല്ലോ എന്ന് ഓര്‍ത്തപ്പോ മണിയുടെ കണ്ണ് നിറഞ്ഞു പോയി.ഇങ്ങനെയൊക്കെയായിരുന്നു കലാഭവന്‍ മണി സാധാരണക്കാരന്‍.

© 2025 Live Kerala News. All Rights Reserved.