പി.ജയരാജന്റെ വാദം പൊളിയുന്നു; അദേഹത്തിന് കാര്യമായ അസുഖങ്ങളില്ലെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സ്ഥിരീകരണം

കോഴിക്കോട്: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സ്ഥിരീകരണം. പരിയാരത്ത് നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയ ജയരാജനെ പരിശോധിച്ച വിദഗ്ധ സംഘമാണ് അദേഹത്തിന് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് പറഞ്ഞത്.

നിരവധി തവണ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായിട്ടുണ്ടെന്നും നെഞ്ചുവേദനയും അസ്വസ്ഥതകളുമുണ്ടെന്നും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കപ്പെട്ട ജയരാജന്‍ പ്രാഥമിക പരിശോധനയ്ക്കിടെ ഡോക്ടര്‍മാരെ അറിയിച്ചിരുന്നു. തുടര്‍ന്ന് ജയരാജനെ കാര്‍ഡിയോളജി ഐസിയുവിലേക്ക് മാറ്റുകയും ചെയ്തു. കാര്‍ഡിയോളജി വിഭാഗം മേധാവിയടക്കമുള്ള ഡോക്ടര്‍മാരുടെ സംഘം വിശദപരിശോധനയ്ക്ക് വിധേയനാക്കിയെങ്കിലും ആസ്പത്രിയില്‍ പ്രവേശിക്കപ്പെട്ട ശേഷം ജയരാജന്റ ആരോഗ്യനിലയില്‍ കാര്യമായ തകരാറുകള്‍ കണ്ടെത്തിയിട്ടില്ലെന്നും ഇസിജിയില്‍ അസ്വഭാവികമായ ഒന്നും കാണിക്കുന്നില്ലെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ ഒരു മാസത്തോളമായി തനിക്ക് തലചുറ്റല്‍ അനുഭവപ്പെടുന്നുണ്ടെന്നും ജയരാജന്‍ ഡോക്ടര്‍മാരെട് പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.