കാല്‍മുട്ട് വേദനയെ തുടര്‍ന്ന് പി ജയരാജനെ കണ്ണൂര്‍ ആയുര്‍വേദ ആശുപത്രിയിലേക്ക് മാറ്റി; ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് നാളെ

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പി.ജയരാജന് കാല്‍മുട്ട് വേദനയെ തുടര്‍ന്ന് ജയരാജനെ കണ്ണൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയിലേക്ക് മാറ്റി. ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് നാളത്തേക്ക് മാറ്റി. സിബിഐയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കേണ്ടതിനാലാണ് വിധി പറയുന്നത് മാറ്റിയത്. ജില്ലാ സെഷന്‍സ് കോടതി മുമ്പാകെ സിബിഐയുടേയും പ്രതിഭാഗത്തിന്റേയും വാദം കേള്‍ക്കല്‍ ശനിയാഴ്ച പൂര്‍ത്തിയായിരുന്നു. കേസ് ഡയറിയും അന്വേഷണ സംഘം ശനിയാഴ്ച തന്നെ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഏപ്രില്‍ എട്ട് വരെ ആണ് ജയരാജന്റെ റിമാന്‍ഡ് കലാവധി.

© 2025 Live Kerala News. All Rights Reserved.