മെഡിക്കല്‍ പ്രവേശപരീക്ഷ: സി.ബി.എസ്.ഇയുടെ ഹരജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: മെഡിക്കല്‍ അഖിലേന്ത്യ പ്രവേശപരീക്ഷ നടത്താന്‍ മുന്നുമാസം സാവകാശം വേണമെന്ന ്ചൂണ്ടിക്കാട്ടി സി.ബി.എസ്.ഇ സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. ആഗസ്് 17നകം പരീക്ഷ നടത്തി ഫലം പ്രഖ്യാപിക്കണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. ആറര ലക്ഷത്തോളം കുട്ടികള്‍ എഴുതുന്ന പരീക്ഷ വളരെ പെട്ടെന്ന് നടത്തുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ടുകളുണ്ട്. മാത്രമല്ല, ഈ സമയത്തു മറ്റു ഏഴ് പരീക്ഷകള്‍ നടത്തേണ്ടതുണ്ടെന്ന വാദങ്ങളാണ് സി.ബി.എസ്.ഇ കോടതിയില്‍ ഉന്നയിച്ചത്.

എന്നാല്‍, സാങ്കേതികവിദ്യ വളരെയധികം പുരോഗമിച്ച ഇക്കാലത്ത് ഈ വാദങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല എന്ന നിലപാടാണ് കോടിതി സ്വീകരിച്ചത്. പരീക്ഷ നീണ്ടുപോകുന്നത് വിദ്യാര്‍ഥികള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുമെന്നതിനാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ആഗസ്റ്റ് 17നുള്ളില്‍ ഫലം പ്രഖ്യാപിക്കണമെന്ന് കോടതി ഉത്തരവിട്ടു.

© 2025 Live Kerala News. All Rights Reserved.