ചെന്നൈ: അന്തരിച്ച സംഗീതസംവിധായകന്‍ ജോണ്‍സന്റെ മകളും ഗായികയുമായ ഷാന്‍ ജോണ്‍സന്‍ (29) മരിച്ച നിലയില്‍. ചെന്നൈയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണകാര്യം വ്യക്തമല്ല. ചെന്നൈയിലാണ് ഷാന്‍ ജോണ്‍സന്‍ ജോലി ചെയ്യുന്നത്. തലേദിവസം ഒരു ചിത്രത്തിന്റെ പാട്ടുകളുടെ റെക്കോര്‍ഡിങ്ങിന് ശേഷം മുറിയില്‍ വന്നതായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ചെന്നൈ റോയപേട്ടയിലെ ആശുപത്രിയില്‍ എത്തിച്ചിരിക്കുകയാണ്. ശേഷം മൃതദേഹം തൃശൂരിലെത്തിക്കാന്‍ ബന്ധുക്കള്‍ ശ്രമിക്കുന്നുണ്ട്.
.