പെണ്ണെരുമ്പെട്ടാല്‍ ബ്രഹ്മനും തടുക്കില്ല; സരിത സമൂഹത്തെ വിഡ്ഢിവേഷം കെട്ടിക്കുകയാണെന്ന് വിജിലന്‍സ് കോടതി

തൃശൂര്‍: സോളര്‍ തട്ടിപ്പു കേസിലെ മുഖ്യപ്രതി സരിത എസ്. നായര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി വിജിലന്‍സ് കോടതി. പെണ്ണെരുമ്പെട്ടാല്‍ ബ്രഹ്മനും തടുക്കില്ലെന്ന് ചൊല്ല് ജഡ്ജി ഉദ്ധരിച്ചു. രണ്ടുവര്‍ഷമായി സരിത സമൂഹത്തെ വിഡ്ഢിവേഷം കെട്ടിക്കുകയാണ്.സരിത പറയുന്ന കാര്യങ്ങള്‍ കളവാണെങ്കില്‍ സര്‍ക്കാര്‍ എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്ന് വിജിലന്‍സ് ജഡ്ജി എസ്.എസ്. വാസന്‍ ചോദിച്ചു. സരിതയ്ക്ക് എതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച പൊതു താല്‍പര്യ ഹരജി പരിഗണിച്ചാണ് ഈ അഭിപ്രായ പ്രകടനം കോടതി നടത്തിയത്.

സോളര്‍ കേസില്‍ സരിതയുടെ മൊഴിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും മന്ത്രി ആര്യാടന്‍ മുഹമ്മദിനുമെതിരെയും ബാര്‍ കോഴക്കേസില്‍ മന്ത്രി കെ. ബാബുവിനെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ടതും ജഡ്ജി എസ്.എസ്. വാസന്‍ ആയിരുന്നു. രണ്ടു വിധിയും ഹൈക്കോടതി മരവിപ്പിച്ചിരുന്നു. ദ്രുതപരിശോധനയ്ക്കുപോലും വിടാതെ, മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നേരിട്ടു കേസെടുക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടതു വിമര്‍ശനത്തിനിടയാക്കിയിരുന്നു.

© 2025 Live Kerala News. All Rights Reserved.