ഐലന്‍ഡ് എക്‌സ്പ്രസ് പാളംതെറ്റി; നാല് സ്ലീപ്പര്‍കോച്ചുകള്‍ അപകടത്തില്‍പ്പെട്ടു; പത്തുപേര്‍ക്ക് പരിക്ക്

ചെന്നൈ: കന്യാകുമാരി ബാംഗ്ലൂര്‍ ഐലന്‍ഡ് എക്‌സ്പ്രസ് പാളംതെറ്റി. കര്‍ണ്ണാടക തമിഴ്‌നാട് അതിര്‍ത്തിയിലെ സോമനായകന്‍പെട്ടിയ്ക്കും പച്ചൂരിനും ഇടയില്‍ വെച്ച് പുലര്‍ച്ചെ 4.15നാണ് അപകടമുണ്ടായത്. അപകടത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റു.നാല് സ്ലീപ്പര്‍കോച്ചുകളാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ തിരുപത്തൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആളപായമില്ലെന്നാണു പ്രാഥമിക വിവരം. അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. നാലു ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കി.

© 2025 Live Kerala News. All Rights Reserved.