കടല്‍ക്കൊലക്കേസിലെ പ്രതികളെ വെറുതെ വിടാം; ഹെലികോപ്റ്റര്‍ ഇടപാടില്‍ സോണിയക്കെതിരെ തെളിവ് തരണം; നരേന്ദ്രമോഡി ഇങ്ങനെ ആവശ്യപ്പെട്ടതായി ആയുധ വ്യാപാര ഏജന്റിന്റെ വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസിലെ പ്രതികളെ വെറുതെ വിടാം പകരം സോണിയാഗന്ധിക്ക് ഹെലികോപ്റ്റര്‍ ഇടപാടില്‍ ബന്ധമുള്ളതെന്ന് തെളിയിക്കുന്ന രേഖകള്‍ നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി ആവശ്യപ്പെട്ടതായി ആയുധ വ്യാപാര ഏജന്റിന്റെ വെളിപ്പെടുത്തല്‍. ബ്രിട്ടീഷ് ആയുധ വ്യാപാര ഏജന്റായ ക്രിസ്റ്റിയന്‍ മിഷേല്‍ ആണ് ആരോപണങ്ങള്‍ ഉന്നയിച്ച് അന്താരാഷ്ട്ര കടല്‍നിയമ ട്രിബ്യൂണലിനും ഹേഗിലെ അന്താരാഷ്ട്ര മദ്ധ്യസ്ഥ സമിതിക്കും കത്തയച്ചത്. ബ്രിട്ടീഷ് ദിനപത്രമായ ദ ടെലഗ്രാഫാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 2013ലെ ഹെലികോപ്റ്റര്‍ ഇടപാട് അഴിമതിയില്‍ സോണിയാ ഗാന്ധിയെയും അവരുടെ കുടുംബത്തെയും ബന്ധപ്പെടുത്തുന്ന വിവരങ്ങള്‍ക്ക് പകരം കൊല്ലത്ത് രണ്ട് മലയാളികളെ വെടിവെച്ച് കൊന്ന ഇറ്റാലിയന്‍ നാവികരെ വിട്ടയക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റാലിയന്‍ പ്രധാനമന്ത്രിക്ക് ഉറപ്പ് നല്‍കിയെന്നാണ് മിഷേല്‍ ആരോപിക്കുന്നത്. ന്യൂയോര്‍ക്കില്‍ 2015 സെപ്റ്റംബറില്‍ ഐക്യരാഷ്ട്രസഭാ സമ്മേളനത്തിനിടെ ഒരു രഹസ്യ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റാലിയന്‍ പ്രധാനമന്ത്രി മറ്റേയോ റെന്‍സിയോട് ഈ നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. 2015 ഡിസംബര്‍ 23ന്നിനാണ് ക്രിസ്റ്റ്യന്‍ മിഷേല്‍ ഈ ആരോപണങ്ങള്‍ ഉന്നയിച്ച് കത്തയച്ചിരിക്കുന്നത്. അഗസ്റ്റ വെസ്റ്റ്‌ലന്റ് എന്ന ഹെലികോപ്റ്റര്‍ കമ്പനിയുടെ മുഖ്യ ഉപദേശകനും നെഹ്‌റു കുടുംബവുമായുള്ള ബന്ധത്തിന്റെ ഏതെങ്കിലും തരത്തിലുള്ള തെളിവുകള്‍ക്ക് പകരമാണ് ഇറ്റാലിന്‍ നാവികരെ മോചിപ്പിക്കാമെന്ന നിര്‍ദ്ദേശം നരേന്ദ്രമോദി ഇറ്റാലിയന്‍ പ്രധാനമന്ത്രിയോട് അവതരിപ്പിച്ചത്. സംഭവം ദേശീയ-അന്തര്‍ദേശീയ മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ ഏറെ വിവാദത്തിലേക്ക് നീങ്ങുകയാണ്.

© 2025 Live Kerala News. All Rights Reserved.