കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് 13 വിദ്യാര്‍ഥികള്‍ മരിച്ചു; ഒരു കുട്ടിയെ കാണാതായി; കടല്‍ വേലിയേറ്റ മുന്നറിയിപ്പ് സംവിധാനമില്ലാത്തത് ദുരന്തകാരണമായി

റായ്ഡ: മഹാരാഷ്ട്രയിലെ റായ്ഗഡിലാണ് കടലില്‍ കുളിക്കുന്നതിനിടെ 13 വിദ്യാര്‍ത്ഥികള്‍ തിരയില്‍പ്പെട്ട് മുങ്ങിമരിച്ചത്. മുരുഡ് ബീച്ചില്‍ വിനോദയാത്രക്ക് പോയ കോളജ് വിദ്യാര്‍ത്ഥികളാണ് തിരയില്‍പ്പെട്ട് മുങ്ങിമരിച്ചത്. പൂനെയിലെ അബേദ ഇനാംദാര്‍ കോളെജിലെ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. 116 പേരടങ്ങുന്ന സംഘമാണ് വിനോദയാത്രക്കായി മുരുഡ് ബീച്ചിലെത്തിയത്. ഒമ്പത് പെണ്‍കുട്ടികളും നാല് ആണ്‍കുട്ടികളുമാണ് മുങ്ങിമരിച്ചത്. മുന്നറിയിപ്പ് സന്ദേശമോ ലൈഫ് ഗാര്‍ഡോ ഇവിടെ ഉണ്ടായിരുന്നില്ലെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. കാണാതായ ഒരു വിദ്യാര്‍ത്ഥിക്ക് വേണ്ടി കോസ്റ്റ് ഗാര്‍ഡും പൊലീസും തിരച്ചില്‍ തുടരുകയാണ്. മൂന്ന് ബസുകളിലായാണ് വിദ്യാര്‍ത്ഥികള്‍ ബീച്ചിലെത്തിയത്.

© 2025 Live Kerala News. All Rights Reserved.