കോട്ടയം വഴിയുള്ള ട്രെയിനുകള്‍ക്ക് നിയന്ത്രണം; പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദ് ചെയ്തു

കൊച്ചി: പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി കോട്ടയം വഴിയുള്ള ട്രെയിനുകള്‍ക്ക് നിയന്ത്രണം. എറണാകുളത്ത് നിന്ന് (രാവിലെ 11.30) പുറപ്പെടുന്ന കായം കുളം പാസഞ്ചര്‍, കായംകുളത്തുനിന്ന് വൈകിട്ട് പുറപ്പെടുന്ന എറണാകുളം പാസഞ്ചര്‍, കൊല്ലത്ത് നിന്ന (രാവിലെ 7.40) പുറപ്പെടുന്ന എറണാകുളം മെമു, 2.40 ന് കൊല്ലത്ത് നിന്ന് പുറപ്പെടുന്ന എറണാകുളം മെമു എന്നിവ റദ്ദാക്കി.

മംഗലാപുരം-നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ്, കന്യാകുമാരിമുംബൈ എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടും. ഈ ട്രെയിനുകള്‍ക്ക് എറണാകുളം ജങ്ഷന്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നീ സ്റ്റേഷനുകളില്‍ പ്രത്യേക സ്റ്റോപ്പ് അനുവദി ക്കും.ഹൈദരാബാദ് തിരുവനന്തപുരം ശബരി എക്‌സ്പ്രസ് രണ്ട് മണിക്കൂറും ലോകമാന്യതിലക്‌കൊച്ചുവേളി എക്‌സ്പ്രസ് 35 മിനിറ്റും പിറവത്ത് പിടിച്ചിടും. ന്യൂഡല്‍ഹി-തിരുവനന്തപുരം കേരളാ എക്‌സ്പ്രസ് തിരുവനന്തപുരത്തിനും കായംകുളത്തിനും ഇടയില്‍ ഒന്നേകാല്‍ മണിക്കൂര്‍ വൈകുമെന്നും ദക്ഷിണ റെയില്‍വേ അറിയിച്ചു.

© 2025 Live Kerala News. All Rights Reserved.