ജോയ് മാത്യുവിന്റെ പുതിയ ചിത്രം വരുന്നു:മലബാർ സ്വാതന്ത്ര സമരം പ്രമേയമാക്കി

ഷട്ടറിനുശേഷം ജോയി മാത്യു ഒരുക്കുന്ന  പുതിയ ചിത്രം വരുന്നു .ഇത്തവണ മലബാർ സ്വാതന്ത്ര സമരത്തിന്റെ പശ്ചാത്തലത്തില്‍ നിന്നാണ് തന്‍റെ പുതിയ ചിത്രം ഒരുക്കുന്നത്.വാഗണ്‍ ട്രാജഡിയാണ് സിനിമയുടെ പ്രമേയപശ്ചാത്തലമാകുന്നത്.അറുപതിൽ ഏറെ മനുഷ്യർ ക്രൂരമായി വധിക്കപ്പെട്ട സംഭവം എന്ത് കൊണ്ട് എവിടെയും അടയാളപ്പെടുത്ത പെടാതെ പോയത് എന്ന ചോദ്യത്തിൽ നിന്നാണ് താൻ ഇത്തരം ഒരു പ്രമേയം പശ്ചാത്തലമാക്കി ചിത്രം ഒരുക്കുവാൻ ഉള്ള കാരണം ജോയ് മാത്യു പറയുന്നു.മലയാളത്തിലെ പ്രമുഖ താരങ്ങൾ ഈ ചിത്രത്തിൽ അണിനിരക്കും.ചരിത്രകാരാൻ മാരുടെ സഹായത്തോടെയാകും ചിത്രത്തിന്റെ തിരക്കഥ എഴുതുകയെന്ന് ജോയ് മാത്യു പറയുന്നു.

© 2025 Live Kerala News. All Rights Reserved.