രജനീകാന്തിനും ശ്രീ ശ്രീ രവിശങ്കറിനും പത്മവിഭൂഷണ്‍; അജയ്‌ദേവഗണിനും പ്രിയങ്ക ചോപ്രയ്ക്കും പത്മശ്രീ; വിനോയ് റായ്ക്കും സാനിയ മിര്‍സക്കും പത്മഭൂഷണ്‍

ന്യൂഡല്‍ഹി:പത്മ പുരസ്‌കാരങ്ങളുടെ പട്ടിക കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടു. സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്, ജീവനനകലയുടെ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് ഇന്ത്യയിലെ രണ്ടാമത്തെ വലിയ സിവിലയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ പുരസ്‌കാരം. മുന്‍ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ വിനോദ് റായ്, ടെന്നിസ് താരം സാനിയ മിര്‍സ, ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാള്‍ ബോളിവുഡ് താരം അനുപം ഖേര്‍, ഗായകന്‍ ഉദിത് നാരായണ്‍ എന്നിവര്‍ പത്മഭൂഷണ്‍ പുരസ്‌കാരത്തിനു അര്‍ഹരായി. അജയ് ദേവ്്ഗണ്‍, പ്രിയങ്ക ചോപ്ര, മധൂര്‍ ഭണ്ഡാര്‍ക്കര്‍ എന്നിവര്‍ക്ക് പത്മശ്രീ ലഭിച്ചു. ചലച്ചിത്ര നിര്‍മാതാവും മാധ്യമസംരംഭകനുമായ റാമോജി റാവു, മുന്‍ ഗവര്‍ണര്‍ ജഗ് മോഹന്‍ എന്നിവര്‍ക്കും റിലയന്‍സ് സ്ഥാപകന്‍ ധീരുഭായ് അംബാനിക്ക് മരണാനന്തര ബഹുമതിയായും പത്മവിഭൂഷണ്‍ ലഭിക്കും.

12607089_1258546084161736_171057792_n

© 2025 Live Kerala News. All Rights Reserved.