മന്ത്രങ്ങളില്ല, പ്രാര്‍ഥനയില്ല; പ്രത്യേകം രൂപപ്പെടുത്തിയ മതേതര യോഗയുമായി സിപിഎം; പരിശീലിപ്പിച്ച ആയിരംപേര്‍ ഒരേസമയം യോഗ ചെയ്യും

കണ്ണൂര്‍: ഒടുവില്‍ യോഗ നടത്താന്‍ സിപിഎമ്മും തീരുമാനിച്ചു. വിവാദങ്ങളെല്ലാം മാറ്റിവച്ചാണ് പ്രത്യേകം രൂപപ്പെടുത്തിയ മതേതര യോഗ. മന്ത്രങ്ങളോ പ്രാര്‍ഥനയോ ഇല്ലാതെ സിപിഎം നേതൃത്വത്തിന്‍ കീഴിലുളള ഇന്ത്യന്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് ആന്‍ഡ് യോഗ സ്റ്റഡി സെന്ററിന്റെ സംസ്ഥാന മതേതര യോഗ പ്രദര്‍ശനമാണ് നടക്കുക. പ്രത്യേകം രുപപ്പെടുത്തിയ സിലബസനുസരിച്ച് പരിശീലിച്ച ആയിരത്തിലേറെപേരാണ് ഒരേസമയം യോഗ ചെയ്യുന്നത്. കണ്ണൂര്‍ ജവഹര്‍ സ്‌റ്റേഡിയത്തില്‍ ചുവപ്പ് പരവതാനി വിരിച്ച് പ്രത്യേകം തയ്യാറാക്കിയ ഇടത്താണ് പ്രദര്‍ശനം. എല്ലാവര്‍ക്കും പ്രദര്‍ശനം കാണാനുളള സൗകര്യം ഒരുക്കിയിട്ടുണ്ട്.പതിനാലു ജില്ലകളില്‍ നിന്നുളള യോഗ പഠിതാക്കള്‍ യൂണിഫോമില്‍ പങ്കെടുക്കുന്ന ചടങ്ങില്‍ ആത്മീയ ആചാര്യന്‍ എം ആണ് മുഖ്യാതി. എല്ലാ മതസ്ഥര്‍ക്കും യോജിച്ച രീതിയിലുളള 35 ആസനങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നതും.സ്‌കൂളുകളില്‍ സര്‍ക്കാര്‍ യോഗ പഠിപ്പിക്കുമെന്ന കേന്ദ്ര നിര്‍ദേശവും, അന്താരാഷ്ട്ര യോഗ ദിനത്തിന്റെ വിവാദങ്ങളും തീരുംമുമ്പാണ് സിപിഎം പിന്തുണയോടെ മതേതര യോഗ പ്രദര്‍ശനം തുടങ്ങുന്നത്.

© 2025 Live Kerala News. All Rights Reserved.