തടിയന്റവിട നസീറിനും ഷഹനാസിനും വിദേശ ഭീകരവാദബന്ധം; കേരള പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്

കൊച്ചി: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസ് പ്രതിയും ലഷ്‌ക്കര്‍ ദക്ഷിണേന്ത്യന്‍ കമാന്‍ഡറുമായ തടിയന്റവിട നസീറും കോടതിയില്‍ എത്തിക്കുന്നതിനിടെ നസീറിന് കത്തുകള്‍ കൈമാറിയ ഷഹനാസുമാണ് വിദേശത്ത് ആക്രമണം നടത്താന്‍ പദ്ധതിയിട്ടത്. എറണാകുളം പൊലീസാണ് കേസെടുത്തത്.ഷഹനാസ് വിദേശത്തേക്ക് ഇമെയില്‍ സന്ദേശം അയച്ചെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. നേരത്തെ ഷഹനാസാണ് തടിയന്റവിട നസീറിനെതിരേയുളള ബാംഗ്ലൂര്‍ സ്‌ഫോടനക്കേസിലെ സാക്ഷികളെ സ്വാധിനിക്കുവാന്‍ ശ്രമം നടത്തിയതായും, ഇതിനായി പണം സംഘടിപ്പിക്കുവാന്‍ നിയമവിരുദ്ധമായ കാര്യങ്ങളില്‍ ഏര്‍പ്പെട്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

© 2025 Live Kerala News. All Rights Reserved.