രമേശ് ചെന്നിത്തലയുടെ കത്ത് കൊള്ളേണ്ടിടത്ത് കൊണ്ടു; നേതാക്കളെ ഹൈക്കമാന്റ് ഡല്‍ഹിയ്ക്ക് വിളിപ്പിച്ചു

കൊച്ചി: രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡിന് നല്‍കിയ കൊള്ളേണ്ടിടത്ത് തന്നെ കൊണ്ടുവെന്ന് വേണം വിലയിരുത്താന്‍. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, വിഎം സുധാരന്‍ എന്നിവരെയാണ് ഹൈക്കമാന്റ് ഡല്‍ഹിയ്ക്ക് വിളിപ്പിച്ചത്. സര്‍ക്കാരിനും ഉമ്മന്‍ചാണ്ടിക്കും എതിരെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡിന് അയച്ച കത്തിന്റെ പകര്‍പ്പ് പുറത്തുവന്നത് വിവാദമായിരുന്നു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുമായി സോണിയ ഗാന്ധിയും, രാഹുല്‍ ഗാന്ധിയും ചര്‍ച്ച നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. കേരളത്തില്‍ യുഡിഎഫും കോണ്‍ഗ്രസും നേരിടുന്ന തിരിച്ചടികള്‍ക്ക് കാരണം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്ന് കാട്ടി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എഴുതിയ കത്തിന്റെ പകര്‍പ്പ് ് ഇക്കണോമിക് ടൈംസ് പത്രമാണ് പുറത്തുവിട്ടത്. സംസ്ഥാനത്തിനുള്ളിലെ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് ഹൈക്കമാന്‍ഡിന് കഴിഞ്ഞമാസം അയച്ച കത്തിലാണ് ഉമ്മന്‍ചാണ്ടിക്കെതിരെ രമേശ് ചെന്നിത്തല രംഗത്തെത്തിയത്.മുഖ്യമന്ത്രി എന്ന നിലയില്‍ ഉമ്മന്‍ചാണ്ടിയുടെ പ്രതിച്ഛായക്കേറ്റ മങ്ങലാണ് തദ്ദേശ തെരഞ്ഞെടുപ്പിലടക്കം യുഡിഎഫ് നേരിട്ട പരാജയങ്ങള്‍ക്ക് കാരണമെന്നും, സര്‍ക്കാരില്‍ അഴിമതി വ്യാപകമാണെന്നും, നിലവില്‍ യുഡിഎഫ് സര്‍ക്കാരിന്റെ ഭരണം സമ്പൂര്‍ണ പരാജയമാണെന്നും ചെന്നിത്തല കത്തില്‍ വിശദമാക്കുന്നുണ്ട്. കേരളത്തില്‍ ബിജെപി ശക്തിപ്രാപിച്ചുവരികയാണെന്നും, ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിക്കണമെന്നും കത്തില്‍ രമേശ് ചെന്നിത്തല ആവശ്യപ്പെടുന്നുണ്ട്. സംസ്ഥാനത്തെ ഹിന്ദുമത വിശ്വാസികള്‍ ബിജെപിയോട് അടുത്തുകൊണ്ടിരിക്കുകയാണെന്നും, കോണ്‍ഗ്രസിനെ ശക്തമായി പിന്തുണച്ചിരുന്ന നായര്‍ സമുദായം ബിജെപി അനുഭാവം കാട്ടുകയാണെന്നും കത്തില്‍ പറയുന്നുണ്ട്. അതേസമയം തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങളുമായി ബന്ധപ്പെട്ട് രണ്ടുദിവസം കെപിസിസി ചര്‍ച്ചകളും, വിലയിരുത്തലും നടത്തിയതാണെന്നും, അവിടെ ചര്‍ച്ചയില്‍ വരാത്ത കാര്യങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ലെന്നും കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍. രമേശ് ചെന്നിത്തല കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അയച്ചതായി മാധ്യമങ്ങള്‍ പറയുന്ന കത്തിന്റെ ആധികാരികത വേണമെങ്കില്‍ പരിശോധിക്കുമെന്നും സുധീരന്‍ പറഞ്ഞു. സംഭവത്തോടെ കോണ്‍ഗ്രസ് വലിയ പൊട്ടിത്തെറിയിലേക്കാണ് നീങ്ങുന്നത്. ചെന്നിത്തലയ്‌ക്കെതിരെ വിഎം സുധീരനും എ ഗ്രൂപ്പും ഒരുപോലെ പടവാളോങ്ങിക്കഴിഞ്ഞു.

കത്തിന്റെ പകര്‍പ്പ്…

photo

© 2025 Live Kerala News. All Rights Reserved.