അയ്യപ്പന്‍മാര്‍ സഞ്ചരിച്ച വാഹനം ലോറിയുമായി കൂട്ടിയിച്ച് നാലുപേര്‍ മരിച്ചു; കേരള-കര്‍ണ്ണാടക അതിര്‍ത്തിയിലാണ് സംഭവം

സുല്‍ത്താന്‍ ബത്തേരി: കര്‍ണ്ണാടക അതിര്‍ത്തിയിലെ മൂലഹള്ളയില്‍ വച്ച് ടവേര കാര്‍ ലോറിയില്‍ ഇടിച്ച് നാല് അയ്യപ്പന്‍മാര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു.ശബരിമല ദര്‍ശനം കഴിഞ്ഞ് തിരിച്ചുപോവുകയായിരുന്ന കര്‍ണാടക സ്വദേശികളുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഹൊബ്ബള്ള പാലത്തിന് സമീപമാണ് അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന ടവേര കാര്‍ മൈസൂര്‍ ഭാഗത്തുനിന്നു വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ജയന്ത്, ഉല്ലാസ്, ഭരത്, പൃഥി എന്നിവരാണ് മരിച്ചത്. രാവിലെ ആറരയോടെയായിരുന്നു അപകടം. കര്‍ണാടകയിലെ തുംകൂര്‍ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.പരിക്കേറ്റവരെ ബത്തേരിയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

© 2025 Live Kerala News. All Rights Reserved.