ചന്ദ്രബോസ് കാറിന് കുറുകെ ചാടി, തന്നെ ആക്രമിച്ചു; നിഷാം കോടതിയില്‍

കൊച്ചി: ചന്ദ്രബോസ് കാറിന് കുറുകെ ചാടിയപ്പോള്‍ അബദ്ധത്തില്‍ ഇടിച്ചാണ് പരുക്കേറ്റത്. ഇതിനുശേഷം ചന്ദ്രബോസ് തന്നെ ആക്രമിക്കുകയായിരുന്നു. അതിനിടെയാണ് ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ക്യാബിന്‍ ഉള്‍പ്പെടെ തകര്‍ന്നതെന്നും നിഷാം കോടതിയില്‍ മൊഴി നല്‍കി. ചന്ദ്രബോസ് വധക്കേസില്‍ പ്രതി മുഹമ്മദ് നിഷാം കുറ്റം നിഷേധിച്ചു. ചന്ദ്രബോസിനെ മനഃപൂര്‍വം ആക്രമിച്ചിട്ടില്ലെന്ന് നിഷാം കോടതിയുടെ ചോദ്യം ചെയ്യലിനിടെ പറഞ്ഞു. ഏറെ ചര്‍ച്ചയായ ചന്ദ്രബോസ് കൊലക്കേസിലാണ് പ്രതി നിഷാം കുറ്റം നിഷേധിച്ചത്. സാഹചര്യതെളിവുകളും ദൃക്‌സാക്ഷിയുമൊഴിയുമെല്ലാം നി്ഷാമിനെതിരെയാണെന്നിരിക്കെ വീണ്ടും കുറ്റം നിഷേധിച്ചത്.

© 2025 Live Kerala News. All Rights Reserved.