സ്‌റ്റൈല്‍ മന്നന് ഇത്തവണ പിറന്നാളാഘോഷമില്ല; പത്തുകോടി ചെന്നൈ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കും

ചെന്നൈ: ഇന്ത്യയില്‍ ഒരു സൂപ്പര്‍ സ്റ്റാര്‍ മാത്രമേയുള്ളു. അത് രജനികാന്ത് ആണ്. സിനിമകൊണ്ടും പ്രവൃത്തികൊണ്ടും. സ്റ്റൈല്‍ മന്നന് ഇത്തവണ പിറന്നാളാഘോഷമില്ല.
വേണ്ടെന്നു വച്ചതാണ്. പകരം പത്തുകോടി രൂപ ചെന്നൈ ദുരിതാശ്വാസത്തിനു നല്‍കാനാണു തീരുമാനം. ചെന്നൈ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തന്റെ 65ാം ജന്‍മദിനാഘോഷമാണ് റദ്ദാക്കിയത്. ഡിസംബര്‍ 12നാണ് രജനികാന്തിന്റെ ജന്‍മദിനം. അന്ന് 10 കോടി രൂപയുടെ ചെക്ക് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് രജനികാന്ത് കൈമാറും. നേരത്തെ പത്തുലക്ഷം രൂപ ദുരിതാശ്വാസത്തിനായി രജനികാന്ത് നല്‍കിയിരുന്നു. ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി തന്റെ ജന്‍മദിനം ആഘോഷിക്കാനാണ് രജനികാന്ത് ആരാധകര്‍ക്കു നല്‍കിയിരിക്കുന്ന നിര്‍ദേശം. ഓരോ കാര്യങ്ങളിലും കൃത്യമായ രാഷ്ട്രീയവും നിലപാടുമുള്ള ആളാണ് രജനികാന്ത്.

© 2025 Live Kerala News. All Rights Reserved.