പാലക്കാട് റയില്‍വേ സ്റ്റേഷന് സമീപം വന്‍ കുഴല്‍പ്പണവേട്ട; രണ്ടരകോടിയുമായി കൊടുവള്ളി, മലപ്പുറം സ്വദേശികള്‍ പിടിയില്‍

പാലക്കാട്: പാലക്കാട് റയില്‍വേസ്റ്റേഷനു സമീപം രമ്ടരകോടിയുടെ വന്‍കുഴല്‍പ്പണവുമായി നാല് മലപ്പുറം, കൊടുവള്ളി സ്വദേശികള്‍ പിടിയില്‍. സംഭവത്തില്‍ മലപ്പുറം ആനമങ്ങാട് സ്വദേശി ഷംസുദീന്‍, കൊടുവള്ളി സ്വദേശികളായ സക്കീര്‍ ഹുസൈന്‍, ഷബീര്‍ അലി, ഷെഫീഖ് എന്നിവര്‍ അറസ്റ്റിലായി. ബാംഗ്ലൂരില്‍ നിന്ന് ഐലന്‍ഡ് എക്‌സ്പ്രസില്‍ കടത്തിക്കൊണ്ടുവന്ന രണ്ടരക്കോടി രൂപയാണ് ആദായനികുതി അധികൃതര്‍ പിടികൂടിയത്. റയില്‍വേ സ്റ്റേഷനിലെത്തിച്ച പണം കാറില്‍ കടത്താനുള്ള ശ്രമത്തിനിടെയാണ് പ്രതികള്‍ അറസ്റ്റിലായത്.

© 2025 Live Kerala News. All Rights Reserved.