സിദ്ധീഖിന്റെ ഭാഷയില്‍തന്നെ തിരിച്ചടിച്ച് കാഞ്ചനമാല; സിദ്ധീഖിന്റെ വിമര്‍ശനങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിക്കുന്നെന്ന് കാഞ്ചനമാല

കോഴിക്കോട്: നടന്‍ സിദ്ധിഖിന്റെ പരാമര്‍ശങ്ങളെ അതേഭാഷയില്‍ തിരിച്ചടിച്ച് കാഞ്ചനമാലയും. കാഞ്ചനമാല വലിയ ത്യാഗമൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു നേരത്തെ സിദ്ധിഖ് വ്യക്തമാക്കിയത്. കാഞ്ചനമാലയുടെ ജീവിതം പോലെയുള്ള ഒട്ടേറെ സ്ത്രീകള്‍ സമൂഹത്തിലുണ്ടെന്നും സിദ്ധിഖ് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ സിദ്ധിഖിന്റെ വിമര്‍ശനങ്ങള്‍ക്ക് പുല്ലുവില മാത്രമേ കല്‍പിക്കുന്നുള്ളൂവെന്നാണ് കാഞ്ചനമാല വ്യക്തമാക്കിയത്. വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവരുടെ വിവരക്കേടായിട്ടേ അതിനെ എടുക്കുന്നുള്ളൂവെന്നും കാഞ്ചനമാല പറയുന്നു. എന്നെ വിമര്‍ശിക്കുന്നവര്‍ വിമര്‍ശിച്ചോട്ടേ. അതയാളുടെ കാര്യം. സിദ്ധീഖിനെ ബോധ്യപ്പെടുത്തേണ്ട കാര്യം തനിക്കില്ലെന്നും കാഞ്ചനമാല.

© 2025 Live Kerala News. All Rights Reserved.