അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും ഭൂചലനം; താജികിസ്ഥാനില്‍ ശക്തം; ഉത്തരേന്ത്യയും കുലുങ്ങി

ന്യൂഡല്‍ഹി: ഏഷ്യന്‍ രാജ്യങ്ങളായ അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, താജിക്കിസ്ഥാന്‍ എന്നിവിടെങ്ങളില്‍ ഭൂചലനം. ഇതില്‍ താജികിസ്ഥാനിലാണ് ശക്തമായ ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 7.2 രേഖപ്പെടുത്തി. കൂടാതെ ഉസ്ബക്കിസ്താനിലും ഭൂചലനം അനുഭവപ്പെട്ടു. ഉത്തരേന്ത്യയും ഭൂചലനത്തില്‍ കുലുങ്ങി. തലസ്ഥാനമായ ന്യൂഡല്‍ഹി അടക്കമുള്ള പ്രദേശങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടുവെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വെ വ്യക്തമാക്കി. ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളിലും പഞ്ചാബിലും ഭൂചലനം അനുഭവപ്പെട്ടു. ചണ്ഡീഗഡ്ഡിലും ജമ്മു കശ്മീരിലെ ശ്രീനഗറിലും ജനങ്ങള്‍ ഭൂചലനത്തെത്തുടര്‍ന്ന് കെട്ടിടങ്ങളില്‍നിന്ന് പുറത്തിറങ്ങിയെന്ന് എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി ട്വിറ്ററിലൂടെ അറിയിച്ചു. ആശങ്കപ്പെടേണ്ടതില്ലെന്നാണ് ഭൗമശാസ്ത്രജ്ഞര്‍ അറിയിച്ചു.

© 2025 Live Kerala News. All Rights Reserved.