വി എസ് ബുദ്ധിയില്ലാത്ത കഴുത; ഒപ്പം നടക്കുന്നവരെ കടിച്ചുകീറുന്ന സിംഹമാണ് പിണറായി; ബിന്ദുകൃഷ്ണയുടെ അതിര് കടന്ന പരാമര്‍ശം വിവാദമാകുന്നു

തിരുവനന്തപുരം: വി.എസ് ബുദ്ധിയില്ലാത്ത കഴുതയും ഒപ്പമുള്ളവരെയും കൂടെ നടക്കുന്നവരെയും കടിച്ചുകീറുന്ന സിംഹമാണ് പിണറായിയെന്നുമുള്ള മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ബിന്ദു കൃഷ്ണയുടെ പരാമര്‍ശം വിവാദമാകുന്നു. ബിന്ദുകൃഷ്ണയുടെ അതിര് കടന്ന പരമാര്‍ശത്തിനെതിരെ വ്യാപകപ്രതിഷേധമാണുയരുന്നത്. കൊട്ടാരക്കരയില്‍ ഒരു യോഗത്തില്‍ സംസാരിക്കവെയാണ് ബിന്ദു കൃഷ്ണയുടെ വിവാദ പരാമര്‍ശം. കേരളത്തിന്റെ മുഖ്യമന്ത്രിയായി അത്തരമൊരു സിംഹത്തെ വേണ്ട. കഴുതയെ മുഖ്യമന്ത്രിയാകാന്‍ കേരളത്തിലെ ജനങ്ങള്‍ അനുവദിക്കരുതെന്നും ബിന്ദു കൃഷ്ണ പ്രസംഗത്തില്‍ പറഞ്ഞു. എന്നാല്‍ പിന്നീട് താന്‍ വി.എസ്സിനെ അധിക്ഷേപിച്ചിട്ടില്ലെന്നും നൂറ് സിംഹങ്ങളെ കഴുത നയിക്കുന്നതിലും നല്ലത് നൂറു കഴുതകളെ സിംഹം നയിക്കുന്നതാണെന്ന ജി.സുധാകരന്റെ വാക്കുകളെ താന്‍ പ്രസംഗത്തിലുപയോഗിക്കുക മാത്രമാണ് ചെയ്തതെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.