ഹെല്‍മറ്റ് വച്ചില്ലെന്നാരോപിച്ച് യുവാവിന് നേരെ പൊലീസ് അതിക്രമം; ഒടിഞ്ഞ കൈ എസ്‌ഐ പിടിച്ചു തിരിച്ചതായും ആരോപണം

ഇടുക്കി: ഹെല്‍മറ്റ് പരിശോധനയ്ക്കിടയില്‍ പൊലീസ് അതിക്രമത്തില്‍ യുവാവിന് പരിക്ക്. കട്ടപ്പനയില്‍വച്ചാണ് സംഭവം. ഹെല്‍മെറ്റ് ധരിക്കാതെ വന്ന അനന്തുരവീന്ദ്രന് നേരെയാണ് പൊലീസ് അതിക്രമം. അനന്തുവും സുഹൃത്തും 100 രൂപ പിഴ അടച്ച ശേഷം യാത്ര തിരിക്കുകയും വഴിയില്‍ വച്ച് കണ്ട മറ്റു കൂട്ടുകാരോട് സംഭവം വിവരിക്കുന്നതിനിടയില്‍ അത് വഴി കടന്നു പോയ പോലീസ് വാഹനം കണ്ടപ്പോള്‍ ഇവരാണോ? എന്ന് കൂട്ടുകാരാന്‍ ചോദിക്കുകയും അതെ എന്ന് യുവാവ് മറുപടി നല്‍കുകയും ചെയിതു. ഇത് കേട്ട പോലീസ് വാഹനം നിറുത്തി പുറകോട്ടു വന്നു എസ് ഐ ഇറങ്ങി ‘നീ പോലീസുകാരെ അസഭ്യം പറയുമോടാ’ എന്ന് ചോദിച്ചു ഒരുമാസം മുന്‍പ് ഒടിഞ്ഞ കൈ വീണ്ടും തിരിക്കുകയാണ് ഉണ്ടായത്. ഒപ്പം നേരെ ചൊവേ നടന്നില്ലെങ്കില്‍ ദേഹം ഇനിയും വേദനിക്കും എന്നും പറഞ്ഞ്, കട്ടപ്പന എസ്‌ഐ വിഷ്ണു അസഭ്യം പറഞ്ഞതായും അനന്തു ആരോപിച്ചു. പൊലീസ് അതിക്രമത്തിനെതിരെ അനന്തു ആഭ്യന്തരമന്ത്രിക്കും മനുഷ്യാവകാശ കമീഷനും പരാതി നല്‍കി.

© 2025 Live Kerala News. All Rights Reserved.