ബ്രഹ്മാണ്ഡചിത്രവുമായി പൃഥ്വിരാജും ആര്‍ എസ് വിമലും; മഹാഭാരത കഥയാണ് അഭ്രപാളിയിലെത്തുക

തിരുവനന്തപുരം: എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിന്റെ വന്‍വിജയത്തിന് ശേഷം പൃഥ്വിരാജും ആര്‍ എസ് വിമലും വീണ്ടുമൊന്നിക്കുന്നത് മഹാഭാരതകഥ ചലചിത്രമാക്കുന്നതിന് വേണ്ടി. മഹാഭാരതത്തിലെ ഒരു കഥാപാത്രത്തെ കുറിച്ചായിരിക്കുമത്രെ ചിത്രം പറയുന്നത്. വാര്‍ത്തകള്‍ സത്യമാണെങ്കില്‍, മലയാളത്തിലെ അടുത്ത ബിഗ് ബജറ്റ് ചിത്രം ഇതായിരിക്കും. 45 കോടി രൂപ മുതല്‍ മുടക്കിയാണത്രെ ചിത്രമെടുക്കുന്നത്. ആര്‍ എസ് വിമലിന്റെ സംവിധാനത്തില്‍ പൃഥ്വിരാജ് അഭിനയിച്ച എന്ന് നിന്റെ മൊയ്തീന്‍ യഥാര്‍ഥ പ്രണയകഥയെയാണ് വരച്ചുകാണിച്ചതെങ്കില്‍ ഇത് മഹാഭാരത കഥ അഭ്രാളിയിലെത്തിക്കാന്‍. മലയാള സിനിമയില്‍ ഏറ്റവും വലിയ ബോക്‌സോഫീസ് ഹിറ്റ് വിജയം നേടിയ മൂന്ന് ചിത്രങ്ങളിലൊന്നാണ് മൊയ്തീനിപ്പോള്‍.എന്നാല്‍ ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നിട്ടില്ല.

© 2025 Live Kerala News. All Rights Reserved.