ട്യൂഷന്‍കഴിഞ്ഞ് വരവെ ആറംഗവിദ്യാര്‍ഥി സംഘം പുഴയില്‍ കുളിക്കാനിറങ്ങി; മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു

തൃശൂര്‍: ട്യൂഷന്‍ കഴിഞ്ഞ് മടങ്ങുന്ന വഴി പുഴയില്‍ കുളിക്കാനിറങ്ങിയ ആറംഗ വിദ്യാര്‍ഥി സംഘത്തിലെ മൂന്ന് പേരാണ് മുങ്ങിമരിച്ചത്. ദേശമംഗലം സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ മെഹ്ബൂബ് (14), ആകാശ്(13) നിയാസ് (14) എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. നിയാസ് എന്ന കുട്ടിയെ അത്യാസനനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. കുളിക്കുന്നതിനിടെ കയത്തില്‍പ്പെട്ട ആകാശിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മെഹബൂബും നിയാസും ഒഴുക്കില്‍പ്പെടുകയായിരുന്നു. ഇവര്‍ മുങ്ങിത്താഴുന്നത് കണ്ട് കൂടെയുണ്ടായിരുന്ന കുട്ടികള്‍ നാട്ടുകാരെ വിവരമറിയിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് മണിക്കൂറുകള്‍ക്ക് ശേഷമാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തിയത്. കുളിക്കടവില്‍ നിന്ന് അരക്കിലോമീറ്ററോളം മാറിയാണ് മൂവരെയും കണ്ടെത്തിയത്. മൂന്നുപേരും കറ്റുവട്ടൂര്‍ സ്വദേശികളാണ്.വടക്കാഞ്ചേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ദേശമംഗലം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് മരിച്ച മൂന്നു പേരും. കുട്ടികളെ പുഴയില്‍ കാണാതായതറിഞ്ഞ് വന്‍ജനക്കൂട്ടംതന്നെ സ്ഥലത്തുണ്ടായിരുന്നു.

ഫോട്ടോ കടപ്പാട് മാതൃഭൂമി

© 2025 Live Kerala News. All Rights Reserved.