സ്‌നേഹാലയത്തില്‍ നിന്ന് കാണാതായ കുട്ടികള്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍; ആളൊഴിഞ്ഞ പറമ്പില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറിലാണ് മൃതദേഹങ്ങള്‍

കാസര്‍ഗോഡ്: പടന്നക്കാട് സ്‌നേഹാലയത്തില്‍ നിന്നും കാണാതായ രണ്ട് കുട്ടികളെ ആളൊഴിഞ്ഞ പറമ്പിലെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സ്‌നേഹാലയത്തിനു തൊട്ടുപിന്നിലാണ് പറമ്പ്. രാവണീശ്വരം മുക്കൂടിലെ ബാബുവിന്റെയും സൗമ്യയുടെയും മകന്‍ അഭിഷേക് (ഏഴ്), ചെറുപുഴ കണ്ണിവയലിലെ പൂഞ്ചാലില്‍ ജിഷോയുടെ മകന്‍ ജെറിന്‍ (അഞ്ച്) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടത്തെിയത്. മരണകാരണം വ്യക്തമായിട്ടില്ല. സ്‌നേഹസദനില്‍ നിന്നും ശനിയാഴ്ച വൈകീട്ട് നാല് മണിയോടെയാണ് അഭിഷേകിനെയും ജെറിയെയും കാണാതായത്. സംഭവത്തില്‍ ദുരൂഹതയുള്ളതായി പ്രദേശവാസികള്‍ പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.