കേരളത്തിലെ ഏറ്റവും വലിയ ആഡംബരവിവാഹത്തിന് കൊല്ലം സാക്ഷിയായി; വ്യവസായി രവി പിള്ളയുടെ പുത്രിയുടെ വിവാഹ ചിലവ് 55 കോടി; സെറ്റൊരുക്കിയത് ബാഹുബലി ടീം

കൊല്ലം: വിവാഹം സ്വര്‍ഗ്ഗത്തില്‍ എന്ന വാക്കിന് പല അര്‍ഥങ്ങളും വ്യാഖ്യാനിക്കാം. എന്നാല്‍ വ്യവസായി രവിപിള്ളയുടെ മകളുടെ വിവാഹ 55 കോടി ചിലവഴിച്ച് കേരളത്തിലെ ഏറ്റവും ആഢംബരതാലികെട്ടല്‍ ചടങ്ങായി. പ്രമുഖ വ്യവസായി രവി പിള്ളയുടെ മകള്‍ ഡോ. ആരതിയും ഡോ. ആദിത്യ വിഷ്ണുവും പ്രത്യേകം തയ്യാറാക്കി വേദിയിലാണ് വരണമാല്യം ചാര്‍ത്തിയത്. ബാഹുബലി സിനിമയെ വെല്ലുന്ന തരത്തിലുള്ള സെറ്റായിരുന്നു വിവാഹത്തിനായി ഒരുക്കിയിരുന്നത്. സെറ്റൊരുക്കിയതും ബാഹുബലി ടീം തന്നെയായിരുന്നു.

ravi-pillai-daughter.jpg.image.560.315

23 കോടി രൂപ മുടക്കി കൊട്ടാരങ്ങളുടെ അകത്തളത്തിന് സമാനമായാണ് സെറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കൊല്ലത്ത് ആശ്രാമം മൈതാനത്താണ് നാല് ലക്ഷം ചതുരശ്ര അടിയിലുള്ള സെറ്റ് ഒരുക്കിയത്. പ്രധാന മണ്ഡപത്തിന് പുറമെ ഒന്നര ലക്ഷത്തോളം ചതുരശ്ര അടി വലുപ്പമുള്ള രണ്ട് കൂടാരങ്ങളും ഒരുക്കിയിട്ടുണ്ട്. കലാ സംവിധായകന്‍ സാബു സിറിള്‍ ആണ് നേതൃത്വം നല്‍കിയത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അടക്കമുള്ള മന്ത്രിമാരും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്മനടക്കമുള്ള രാഷ്ട്രീയ നേതാക്കളും വിവഹ ചടങ്ങില്‍ പങ്കെടുത്തു. 42 രാജ്യങ്ങളില്‍ നിന്നുള്ള വ്യവസായിക പ്രമുഖരും ഗള്‍ഫ് രാജ്യങ്ങളിലെ രാജകുംടുംബാംങ്ങളും അടക്കം വിവാഹ ചടങ്ങിനെത്തി. ആഢംബരത്തിന്റെ പരകോടിയിലെത്തിയ വിവാഹം റിപ്പോര്‍ട്ട് ചെയ്യാന്‍ വന്‍ മാധ്യമപ്പട തന്നെ രാവിലെമുതല്‍ സ്ഥലത്തുണ്ടായിരുന്നു.

© 2025 Live Kerala News. All Rights Reserved.