ഡല്‍ഹിയില്‍ തീപിടുത്തത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു; മൂന്ന് കുട്ടികളും ഉള്‍പ്പെടും

ന്യൂഡല്‍ഹി:: ദല്‍ഹി നഗരത്തിന് സമീപം . ജെ ജെ കോളനയിലെ ബല്‍വസ്വാ ഡയറിലാണ് തീപിടുത്തമുണ്ടായത്. ഒരു കുടുംബത്തിലെ അഞ്ചുപേരാണ് പൊള്ളലേറ്റ് മരിച്ചത്. തീയണയ്ക്കുന്നതിന് അഗ്‌നിശമന സേന സ്ഥലത്ത് എത്തുമ്പോഴേക്കും ചേരിയിലെ കോളനികള്‍ കത്തിയമര്‍ന്നിരുന്നു. ചേരി നിവാസികളായ അഹമ്മദ് കലാം(35) ഭാര്യ റബിന(33) മക്കളായ സലാമത്(8) ലിയാമത്(6) എട്ടു മാസം മാത്രം പ്രായമുളള അസ്മത് എന്നിവരാണ് മരിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. തന്റെ എട്ടുമാസം പ്രായമുളള കുഞ്ഞിനെ നെഞ്ചൊടു ചേര്‍ത്തു പിടിച്ച നിലയിലായിരുന്നു റബിനയുടെ മൃതദേഹം കണ്ടെത്തിയത്. അന്വേഷണം ആരംഭിച്ചതായി് ഡല്‍ഹി പൊലീസ് ചീഫ് അറിയിച്ചു.

© 2025 Live Kerala News. All Rights Reserved.