മലപ്പുറത്ത് ലോറിയും ബസ്സും കൂട്ടിയിച്ച് അഞ്ച് മരണം; വിവാഹസംഘം സഞ്ചരിച്ച ബസ്സാണ് അപകടത്തില്‍പ്പെട്ടത്

കൊണ്ടോട്ടി : കണ്ണൂരില്‍ നിന്നുള്ള വിവാഹ സംഘം സഞ്ചരിച്ച ബസ്സും ലോറിയും കൂട്ടിയിച്ച് കണ്ണൂര്‍ സ്വദേശികളായ അഞ്ച് പേര്‍ മരിച്ചു. രണ്ട് കുട്ടികളും ഇതില്‍ ഉള്‍പ്പെടും. മട്ടന്നൂര്‍ എടയന്നൂര്‍ സ്വദേശികളായ സൂര്യ (13), സഹോദരന്‍ അതുല്‍ (10), ശശികല (42), ദേവി (62), രവീന്ദ്രന്‍ (54) എന്നിവരാണ് മരിച്ചത്. 18 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് പേരുടെ നിലഗുരുതരമാണ്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍ കൊണ്ടോട്ടി ഐക്കരപ്പടിക്ക് സമീപമാണ് അപകടം. ഐക്കരപ്പടി കൈതകുണ്ടില്‍ പുലര്‍ച്ചെ 3.45നായിരുന്നു അപകടം. സേലത്തുനിന്നും കണ്ണൂരിലേക്ക് മടങ്ങുന്ന വിവാഹസംഘം സഞ്ചരിച്ചിരുന്ന ബസാണ്അപകടത്തില്‍പെട്ടത്. അമിത വേഗത്തില്‍ എത്തിയ ബസ് നിയന്ത്രണം വിട്ട് കോഴിത്തീറ്റയുമായി കോഴിക്കോട്ടേക്ക് പോവുകയായിരുന്നലോറിയില്‍ ഇടിക്കുകയായിരുന്നു. ബസ് ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ചിത്രം: കടപ്പാട് മനോരമ ന്യൂസ്‌

© 2025 Live Kerala News. All Rights Reserved.