പി കെ രാഗേഷ് പുരയ്ക്കു മീതെ ചാഞ്ഞ മരം: കെ സുധാകരന്‍

 

കണ്ണൂരിലെ കോണ്‍ഗ്രസ് വിമതന്‍ പി കെ രാഗേഷ് പുരയ്ക്കു മീതെ ചാഞ്ഞ മരമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. ചിലര്‍ ഈ മരത്തിന് വെള്ളവും വളവും നല്‍കി. പാര്‍ട്ടിക്ക് അപകടമാണെന്ന് കണ്ടാണ് അദ്ദേഹത്തെ മാറ്റി നിര്‍ത്തിയതെന്നും സുധാകരന്‍ പറഞ്ഞു. പാര്‍ട്ടിക്കുള്ളിലുള്ളപ്പോഴും അയാള്‍ വിമതനായിരുന്നു. ഏകാധിപതിയെപ്പോലെയായിരുന്നു പള്ളിക്കുന്നില്‍ രാഗേഷിന്റെ പ്രവര്‍ത്തനങ്ങളെന്നും സുധാകരന്‍ ആരോപിച്ചു.

കോണ്‍ഗ്രസ്സിനുള്ളില്‍ നിന്നു തന്നെയാണ് രാഗേഷിന് സഹായങ്ങള്‍ ലഭിച്ചത് എന്നു പറഞ്ഞ സുധാകരന്‍ അതാരൊക്കെയാണെന്ന് വെളിപ്പെടുത്താന്‍ തയ്യാറായില്ല. അതാരാണെന്ന് താന്‍ പറഞ്ഞിട്ടുവേണോ എന്ന മറുചോദ്യമായിരുന്നു സുധാകരനില്‍ നിന്നുണ്ടായത്. മാധ്യമങ്ങള്‍ നല്‍കിയ അമിത പ്രാധാന്യമാണ് രാഗേഷിനെ കേരളം മുഴുവന്‍ അറിയാന്‍ കാരണമെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

© 2025 Live Kerala News. All Rights Reserved.