കാരായി രാജന്‍ കണ്ണൂര്‍ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട്; ജില്ലകളില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം

ഫസല്‍ വധക്കേസില്‍ ഗൂഡാലോചനക്കുറ്റം ആരോപിക്കപ്പെട്ട കാരായി രാജന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ്സിലെ തോമസ് വര്‍ഗീസിനെയാണ് കാരായി രാജന്‍ തോല്‍പ്പിച്ചത്.

അതെസമയം, സംസ്ഥാനത്തെ ജില്ലാപഞ്ചായത്തുകളില്‍ ഏഴെണ്ണം വീതം എല്‍ഡിഎഫും യുഡിഎഫും ഭരണം പിടിച്ചു. കാസര്‍കോട് ഏറെ നാടകീയതയ്‌ക്കൊടുവില്‍ യുഡിഎഫ് നേടുകയായിരുന്നു. ബിജെപി വോട്ടുകള്‍ നിര്‍ണായകമായിരുന്നെങ്കിലും വോട്ടെടുപ്പില്‍ നിന്ന് അവര്‍ വിട്ടു നിന്നു. ഇതോടെ യുഡിഎഫിലെ ലീഗ് അംഗം എ.ജി.സി ബഷീര്‍ എട്ട് വോട്ട് നേടി വിജയിക്കുകയായിരുന്നു. എതിര്‍സ്ഥാനാര്‍ത്ഥി എല്‍ഡിഎഫിലെ വി.പി.പി മുസ്തഫയ്ക്ക് ഏഴ് വോട്ടുകളും ലഭിച്ചു.

© 2025 Live Kerala News. All Rights Reserved.