കൊച്ചി മെട്രോ കാക്കനാട്ടേക്കു നീട്ടാന്‍ അനുമതിയായി

കൊച്ചി: കൊച്ചി മെട്രോ റയില്‍ കാക്കനാട്ടേക്ക് നീട്ടുന്നതിന് സര്‍ക്കാരിന്റെ അനുമതി ലഭിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് എറണാകുളം കളക്ട്രേറ്റിലെ മെട്രോ റയില്‍ ഓഫീസില്‍ എത്തി. 11.2 കിലോമീറ്ററിലുളള പദ്ധതിക്ക് 2017 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. കെഎംആആര്‍എല്‍ സ്ഥലം അളന്നു തിട്ടപ്പെടുത്തിയാലുടന്‍ ഏറ്റെടുക്കല്‍ നടപടികള്‍ തുടങ്ങും. കലൂര്‍ സ്‌റ്റേഡിയം മുതല്‍ ഇന്‍ഫോപാര്‍ക്ക് വരെയാണ് പദ്ധതി. മെട്രോ റയില്‍പാത കടന്നു പോകുന്ന പ്രദേശങ്ങളിലെ ഇരുവശത്തുളള കെട്ടിടങ്ങളില്‍ പലതും ഭാഗികമായോ പൂര്‍ണമാമോ പൊളിച്ചു മാറ്റേണ്ടിവരും.

© 2025 Live Kerala News. All Rights Reserved.