ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരിക്കേണ്ട: വിദ്യാഭ്യാസമന്ത്രി

 

കാമ്പസുകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരിക്കുന്നതിനോട് യോജിപ്പില്ലെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ്. കോഴിക്കോട് ഫാറൂഖ് കോളേജിലെ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. അതെസമയം, വിവാദം സംബന്ധിച്ച് കോളേജില്‍ നിന്നും ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നും കേരളത്തിലെ കോളേജുകളില്‍ ഇത്തരത്തില്‍ ഇടകലര്‍ന്നിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സംഭവം ലിംഗവിവേചനത്തിന്റെ ഭാഗമായി കാണാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി.

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ക്ലാസ് മുറിയില്‍ ഇടകലര്‍ന്നിരുന്നതു ഫാറൂഖ് കോളജില്‍ കഴിഞ്ഞമാസം അധികൃതര്‍ തടഞ്ഞിരുന്നു. ഇത് ചോദ്യംചെയ്ത തുടര്‍ന്നു ബിഎ സോഷ്യോളജി വിദ്യാര്‍ഥി കെ. ദിനുവിനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. ഈ നടപടി പിന്നീട് ഹൈക്കോടതി മരവിപ്പിക്കുകയും ദിനുവിനെ തിരിച്ചെടുക്കാനും ആവശ്യപ്പെട്ടിരുന്നു.

© 2025 Live Kerala News. All Rights Reserved.