മംഗലാപുരം ചെന്നൈ മെയില്‍ കാഞ്ഞങ്ങാട് കുടുങ്ങി; ട്രെയിന്‍ വൈകും

 

മംഗലാപുരത്തു നിന്നും ചെന്നൈ വരെ പോകുന്ന 12602 നമ്പര്‍ ചെന്നൈ മെയില്‍ കാഞ്ഞങ്ങാട് സ്റ്റേഷനില്‍ കുടുങ്ങി. പണി നടന്നു കൊണ്ടിരിക്കുന്ന ഇലക്ട്രിക് ലൈന്‍ തീവണ്ടിയുടെ മുകളിലേക്ക് പൊട്ടി വീണതാണ് ട്രയിന്‍ കുടുങ്ങാന്‍ കാരണമായത്. ഇതുമൂലം മുന്നോട്ടു നീങ്ങാനാവാത്തതു മൂലം തീവണ്ടി കാഞ്ഞങ്ങാട് നിര്‍ത്തിയിട്ടിരിക്കുകയാണ്. ഉച്ചയ്ക്ക് 1.20ന് മംഗലാപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്നെടുക്കുന്ന ട്രെയിന്‍ പുലര്‍ച്ചെ 5.40നാണ് ചെന്നൈയില്‍ എത്തിച്ചേരേണ്ടത്. അപകടം മൂലം തീവണ്ടി വൈകുമെന്ന് അധികൃതര്‍ അറിയിച്ചു.

© 2025 Live Kerala News. All Rights Reserved.