ജേക്കബ് തോമസിനെതിരായ അച്ചടക്ക നടപടി ഒഴിവാക്കാനാവശ്യപ്പെട്ടിട്ടില്ല: രമേശ് ചെന്നിത്തല

ഡിജിപി ജേക്കബ് തോമസിനെതിരെയുള്ള അച്ചടക്കനടപടി ഒഴിവാക്കാനാവശ്യപ്പെട്ടിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇതുസംബന്ധിച്ച വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു. അച്ചടക്കനടപടി ഒഴിവാക്കുന്നതിനെക്കുറിച്ച് മുഖ്യമന്ത്രിയോട് സംസാരിച്ചിട്ടില്ല. ഇത്തരം വാര്‍ത്തകള്‍ തെറ്റാണെന്നും ജേക്കബ് തോമസിന്റെ വിശദീകരണം ലഭിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

ബാര്‍ കോഴ വിധിയെത്തുടര്‍ന്നുണ്ടായ പരാമര്‍ശങ്ങളും ഫയര്‍ഫോഴ്‌സ് മേധാവി സ്ഥാനത്തുനിന്നും മാറ്റിയതിനെത്തുടര്‍ന്നുണ്ടായ പ്രതികരണങ്ങളുമാണ് ജേക്കബ് തോമസിനെതിരെ അച്ചടക്കനടപടിയിലേക്ക് നയിച്ചത്. എന്നാല്‍ അച്ചടക്കനടപടി വേണ്ടെന്ന് ആഭ്യന്തരമന്ത്രി തീരുമാനമെടുത്തെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതെത്തുടര്‍ന്നാണ് മന്ത്രിയുടെ പ്രതികരണം.

© 2025 Live Kerala News. All Rights Reserved.