കേരളകോണ്‍ഗ്രസ്സുമായി അടുക്കാന്‍ ബിജെപി; താത്പര്യമില്ലെന്ന് ആന്റണി രാജു

 

കേരള കോണ്‍ഗ്രസ് എമ്മുമായി സഹകരണത്തിനു തയ്യാറായി ബിജെപി രംഗത്ത്. കേരള കോണ്‍ഗ്രസുമായി സഹകരണത്തിന് തയ്യാറാണെന്ന്് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍ വ്യക്തമാക്കി. മാണി അഴിമതി നടത്തിയതിന്റെ പേരില്‍ കേരള കോണ്‍ഗ്രസ്(എം) എന്ന പാര്‍ട്ടിയെ തള്ളിക്കളയേണ്ടതില്ലെന്നും മാണിയുടെ അഴിമതി വ്യക്തിപരം മാത്രമാണെന്നും മുരളീധരന്‍ പറഞ്ഞു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലാണ് ആദ്യഘട്ടത്തില്‍ കേരള കോണ്‍ഗ്രസ്സുമായി സഹകരിക്കാന്‍ ബിജെപി തയ്യാറെടുക്കുന്നത്. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ആദ്യഘട്ട സഹകരണത്തിന് ശ്രമിക്കുന്നതെന്നും മുരളീധരന്‍ അറിയിച്ചു.

അതെസമയം, ബിജെപിയുമായി കേരള കോണ്‍ഗ്രസ് ഒരുതരത്തിലുള്ള സഹകരണത്തിനുമില്ലെന്ന് കേരള കോണ്‍ഗ്രസ്(എം) ജനറല്‍ സെക്രട്ടറി ആന്റണി രാജു പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.