കെ ബാബുവിനെതിരെയുള്ള ആരോപണത്തില്‍ അന്വേഷണം തീരുമാനിക്കേണ്ടത്‌ വിജിലന്‍സ് ഡയറക്ടര്‍: ആഭ്യന്തരമന്ത്രി

 

ബാര്‍ കോഴക്കേസില്‍ മന്ത്രി കെ ബാബുവുനെതിരെ ഉയര്‍ന്നിരിക്കുന്ന പുതിയ ആരോപണങ്ങളില്‍ അന്വേഷണം നടത്തുന്നതിനെക്കുറിച്ച് തീരുമാനമെടുക്കേണ്ടത് വിജിലന്‍സ് ഡയറക്ടറാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കോഴക്കേസില്‍ ബാബുവിനും മാണിക്കും ലഭിച്ചത് രണ്ടു നീതിയാണെന്ന ആരോപണം ശരിയല്ലെന്നും ചെന്നിത്തല പറഞ്ഞു.

കോടതിവിധിയില്‍ സംശയമുണ്ടെങ്കില്‍ അത് കോടതിയില്‍ തന്നെ ചോദ്യം ചെയ്യണം. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനില്ല. ഇതിന് മന്ത്രിയോ സര്‍ക്കാരോ അല്ല മറുപടി പറയേണ്ടത്. അതിനൊരു സംവിധാനമുണ്ടെന്നും അതിനകത്തുനിന്നാണ് എന്തെങ്കിലും ചെയ്യേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.