ബ്രിട്ടീഷ് എയര്‍വെയ്‌സിനെതിരെ കടുത്ത വിമര്‍ശനവുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

ബ്രിട്ടീഷ് എയര്‍വെയ്‌സിനെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ബ്രിട്ടീഷ് എയര്‍ലൈന്‍സ് ജീവനക്കാരുടെ നിരുത്തരവാദപരമായ പെരുമാറ്റത്തിലും യാത്രക്കാരോടുള്ള സമീപനത്തിലും കടുത്ത നിരാശയാണുള്ളതെന്ന് സച്ചിന്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചു

അമേരിക്കയില്‍ നടന്ന ഓള്‍ സ്റ്റാര്‍ ക്രിക്കറ്റ് ലീഗിമായി ബന്ധപ്പെട്ട യാത്രയ്ക്കിടയിലാണ് സച്ചിന് ബ്രിട്ടീഷ് എയര്‍വെയ്‌സില്‍നിന്ന് ദുരനുഭവമുണ്ടായത്. വെയിറ്റംഗ് ലിസ്റ്റിലായിരുന്ന തന്റെ കുടുംബാംഗങ്ങളുടെ ടിക്കറ്റുകള്‍ കണ്‍ഫേമാക്കുന്നതിന് വേണ്ട നടപടികള്‍ എയര്‍ലൈന്‍ ജീവനക്കാര്‍ സ്വീകരിച്ചില്ലെന്ന് സച്ചിന്‍ കുറ്റപ്പെടുത്തി. ഇതുകൂടാതെ തന്റെ ലഗേജുകള്‍ അയച്ചത് തെറ്റായ സ്ഥലത്തേക്കാണെന്നും സച്ചിന്‍ പറയുന്നു.

സച്ചിന്റെ രോഷപ്രകടനം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ ബ്രിട്ടീഷ് എയര്‍വെയ്‌സ് സച്ചിനോട് മാപ്പു പറഞ്ഞു.

 

© 2025 Live Kerala News. All Rights Reserved.