രാജി വെച്ചതിലൂടെ കെ.എം മാണി രാഷ്ട്രീയ മര്യാദയാണ് കാണിച്ചതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എന്നാല്‍ വിശ്വസിക്കാന്‍ കൊള്ളാത്തവനാണെന്ന് പി.ജെ ജോസഫ് ഒരിക്കല്‍ കൂടി തെളിയിച്ചെന്നും വെള്ളാപ്പള്ളി പറഞ്ഞു. രാജി നേരത്തെ ആകാമായിരുന്നു എന്നും വെള്ളാപ്പള്ളി പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപിക്ക് പ്രത്യേക നയമില്ലായിരുന്നു എന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. ബിജെപിയുമായി സഹകരിക്കുന്നതിനെക്കുറിച്ച് തീരുമാനമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.