മാണിയുടെ രാജി; യുഡിഎഫ് യോഗം അല്പസമയത്തിനകം

മന്ത്രി കെ.എം മാണിയുടെ രാജിക്കാര്യം ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് ഉന്നതാധികാരസമിതി യോഗം തിരുവനന്തപുരത്ത് അല്പസമയത്തിനകം തുടങ്ങും. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിലാണ് യോഗം. കുഞ്ഞാലിക്കുട്ടിയടക്കമുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. അതെസമയം കേരളകോണ്‍ഗ്രസ് നേതാക്കളാരും യോഗത്തില്‍ പങ്കെടുക്കുന്നില്ല.

എന്നാല്‍, കെ.എം മാണി മാത്രമെ രാജി വെക്കുകയുള്ളൂ എന്നാണ് വിവരം. നേരത്തെ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ രാജി വെക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. മാണിക്ക് പകരം പാര്‍ട്ടിയില്‍ നിന്ന് മന്ത്രിയുണ്ടാവാനുള്ള സാധ്യത മങ്ങി.

© 2025 Live Kerala News. All Rights Reserved.