രാജിവെക്കാം: മാണി

 

ബാര്‍കോഴക്കേസില്‍ മന്ത്രിസ്ഥാനം രാജിവെക്കാമെന്ന് കെ.എം മാണി രാജി വെക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചു. ഇത് സംബന്ധിച്ച് മാണി യുഡിഎഫിനെ വിവരമറിയിച്ചു. കേരളകോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മറ്റി യോഗത്തിലാണ് ഇതു സംബന്ധിച്ച ഏകദേശ ധാരണയായത്. ഇതുപ്രകാരം ഇന്നുതന്നെ രാജി വെച്ചേക്കുമെന്നാണ് സൂചന.

അതെസമയം പാര്‍ട്ടിക്കുള്ള മന്ത്രിസ്ഥാനം സംബന്ധിച്ച ധാരണയാവാത്തത് പ്രശ്‌നങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. വകുപ്പ് പി.ജെ ജോസഫിന് കൈമാറണമെന്നാണ് മാണിയുടെയും പാര്‍ട്ടിയുടേയും നിലപാട്. എന്നാല്‍ താന്‍ രാജിവെച്ച ഒഴിവില്‍ തന്റെ വകുപ്പുകള്‍ മുഖ്യമന്ത്രി കൈവശം വെക്കുന്നതിനോടും മാണിക്ക് യോജിപ്പില്ല.

© 2025 Live Kerala News. All Rights Reserved.