തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ അടിത്തറ തകര്‍ന്നിട്ടില്ല: മുഖ്യമന്ത്രി

 

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ അടിത്തറ തകര്‍ന്നിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അതെസമയം പ്രതീക്ഷിച്ച വിജയമുണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിയുടെ വിജയത്തെ പുതിയ സംഭവവികാസമായി കാണുന്നില്ല. നേരത്തെ തിരുവനന്തപുരത്ത് ഒ. രാജഗോപാല്‍ മത്സരിച്ചപ്പോള്‍ കൂടുതല്‍ വാര്‍ഡുകളില്‍ ഒന്നാംസ്ഥാനത്തെത്തിയിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

യുഡിഎഫിന്റെ ആത്മവിശ്വാസത്തിന് കോട്ടം തട്ടിയിട്ടില്ല. ജനവിധി ഒരു മുന്നറിയിപ്പായി കരുതും. തോല്‍വ്വിയുടെ കാരണങ്ങള്‍ ഇപ്പോള്‍ പറയാനാവില്ല. പരാജയകാണങ്ങള്‍ പരിശോധിക്കും. ജനവിധി മാനിച്ച് ആവശ്യമായ തിരുത്തലുകള്‍ വരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.